ഫേസ്ബുക്കിൽ ഫോട്ടോയിടുന്ന പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ

trending news

 

സ്ഥിരമായി ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നവർ സൂക്ഷിക്കുക

ഇന്നത്തെ കാലത്തു സോഷ്യൽ മീഡിയസ് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരുകണക്കിന് നമ്മളെല്ലാവരും സോഷ്യൽ മീഡിയസിൽ അടിമപ്പെട്ടിരിക്കുകയാണെന്നു പറയാം. കാരണം നാമെല്ലാവരും ഒരുദിവസം പോലുംവിടാതെ സോഷ്യൽ മീഡിയ സൈറ്റുകളിൽ കയറുകയും പ്രേതെകമായി ഒന്നും ചെയ്യാനില്ലെങ്കിൽപോലും വെറുതെ ഫീഡുകൾ നോക്കുകയും ചെയ്യുന്നവരായതുകൊണ്ട്.

നിങ്ങളെല്ലാവരും വിചാരിച്ചിരിക്കുന്നത് നിങ്ങൾ സോഷ്യൽ മീഡിയസിൽ അങ്ങേയറ്റം സുരക്ഷിതമെന്നാണെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരുപക്ഷെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സുരക്ഷിതമായിരിക്കും എന്നാൽ നിങ്ങളുടെ ഫോട്ടോസ് അല്ലെങ്കിൽ വീഡിയോസ് ഒന്നുംതന്നെ സുരക്ഷിതമല്ല കാരണം ഫേസ്ബുക് പോലെയുള്ള സോഷ്യൽ മീഡിയസിൽ നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അത്രക്കും തരാം താഴ്ന്ന കൂട്ടയിമകളും ആളുകളും ഉണ്ട്. അവർ നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിൽ നിന്നും നിങ്ങളുടെ ഫോട്ടോസ് വീഡിയോസ് മുതലായവ ശേഖരിക്കുകയും പിന്നീട് സെക്സ്മായി ബന്ധപ്പെട്ട കൂട്ടായിമകളിൽ പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ഫേക്ക് അക്കൗണ്ടകളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യും. എന്നാൽ നിങ്ങൾക്കു ആർക്കും അത്തരത്തിലുള്ള കൂട്ടായിമയുമായി ബന്ധം ഇല്ലാത്തതിനാൽ ഇതുപോലുള്ള സൈബർ ക്രൈംസ് നിങ്ങൾ അറിയുക പോലുമില്ല പക്ഷെ അത്തരത്തിലുള്ള ആളുകൾക്കിടയിൽ നിങ്ങളുടെ ഫോട്ടോസ് ചുറ്റിക്കൊണ്ടേയിരിക്കും.

teens and social media

നിങ്ങൾക്കൊരു തെറ്റിദ്ധാരണ ഉണ്ട് എൻറെ പ്രൊഫൈൽ എനിക്കും എൻറെ ഫ്രണ്ട്സിനുമല്ലാതെ മറ്റാർക്കും കാണാൻ പറ്റില്ല എന്ന് അതൊരു തെറ്റിദ്ധാരണയല്ല പക്ഷത്തെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ എത്രമാത്രം സുഹൃത്തുക്കളെ നിങ്ങൾക്കു പൂർണമായി വിശ്വസിക്കാവുന്നവരുണ്ട് അല്ലെങ്കിൽ പൂർണമായി അറിയാവുന്നവർ ഉണ്ട്. നാമെല്ലാവരും ഫോട്ടോസിൻറെ ലൈക്സ്ന്റെ എണ്ണം കൂട്ടാൻ അറിയാത്തവരെപോലും ഫ്രണ്ട് ആക്കുന്നവരാണ്. ഒപ്പം നമ്മളിൽ പലരും ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യുന്നതുതന്നെ മ്യൂച്ചൽ ഫ്രണ്ട്സിനെ നോക്കിയും, മ്യൂച്ചൽ ഫ്രണ്ട്സിൻറെ എണ്ണം നോക്കിയും, അതുമല്ലെങ്കിൽ നമ്മൾ പഠിച്ച സ്കൂൾ, കോളേജ്, വർക്ക് ചെയ്യുന്ന കമ്പനിയിലുള്ളവർ അങ്ങനെയൊക്കെ നോക്കിയാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ ഫ്രണ്ട് സർക്കിളിൽ എത്രപേർ നല്ലവരുണ്ടെന്നു നിങ്ങൾക്കുപോലും പറയാൻ പറ്റില്ല. പോരാത്തതിന് നിങ്ങൾ ഫോട്ടോസ് ഫ്രണ്ട്സുമായി ടാഗ് ചെയ്യുന്നവരാണെങ്കിൽ ആ ഫോട്ടോ നിങ്ങളുടെ ഫ്രണ്ട്സിനു പുറമെ നിങ്ങളുടെ ഫ്രണ്ട്സിന്റെ ഫ്രണ്ട്സിനും കാണാൻ പറ്റുന്നതാണ് ഇനി അതിൽ ഏതെങ്കിലും ഒരു ഞെരമ്പു രോഗിയുണ്ടെങ്കിൽ അയാൾ നിങ്ങളുടെ ഫോട്ടോസ് അബ്യൂസ് ചെയ്യില്ലെന്ന് എന്തുറപ്പാണ് ഉള്ളത് ?

ചിലർ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഹാഷ്ടാഗ്സ് യൂസ് ചെയ്യുന്നവരാണ് കൂടുതലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ആണ് ഇത് കണ്ടു വരുന്നത്  ഇവർ യാഥാർത്ഥത്തിൽ ഹാഷ്ടാഗ്‌സിന്റെ ഉപയോഗം മനസിലാക്കിയാണ് യൂസ് ചെയ്യുന്നതെങ്കിൽ അവരെ തെറ്റുപറയാൻ പറ്റില്ല എന്നാൽ അറിയാത്തവർ ഉണ്ടെങ്കിൽ അത് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങൾ ഒരുപക്ഷെ ഫോട്ടോസ് നിങ്ങളുടെ ഫ്രണ്ട്സ് സർക്കിൾളിൽ മാത്രമായിരിക്കും പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാൽ ഹാഷ്‌ടാഗ്‌സ് യൂസ് ചെയ്യുന്നതോടെ ഫോടോസിന് കിട്ടുന്ന റീച്ച് കൂടുകയും ഈ ലോകത്തിൻറെ മുക്കിലും മൂലയിലും ഉള്ളവർപോലും നിങ്ങളുടെ ഫോട്ടോസ് കാണുകയും ചെയ്യും. സോഷ്യൽ മീഡിയസിൽ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ജീവിതത്തിലെ നല്ല നിമിഷങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത് വളരെ നല്ല കാര്യമാണ് പക്ഷെ നിങ്ങൾ ആരാലും ചതിക്കപ്പെടില്ല എന്ന് ഉറപ്പു വരുത്തിയിട്ടുവേണം എന്നുമാത്രം.

നിങ്ങളുടെ ഫ്രണ്ട്സിനും വീട്ടുകാർക്കും വേണ്ടി ഷെയർ ചെയ്യൂ.